Sunday, 20 June 2010

വേര്‍പാട്.



വേര്‍പാട്
ങ്ങനെ ഞാന്‍ മറക്കും എനിയ്ക്കതു സാധിയ്ക്കുമോ?ഞാന്‍ കണ്ട സ്വപ്നങ്ങള്‍ ! നാമൊരുമിച്ചു സഞ്ചരിച്ച വഴിത്താരകള്‍ .നിന്റെ കാലൊച്ചയ്ക്ക് കാതോര്‍ത്തു ഞാന്‍ കഴിഞ്ഞ കാലങ്ങള്‍ . ....എന്റെ കരം വിട്ടകന്നകന്ന് പോയില്ലേ?
ഇരുട്ടില്‍ പാതിമയക്കത്തില്‍ ഞെട്ടിപ്പിടഞ്ഞ് എന്റെ കൈ നിന്നെത്തിരയുമ്പോള്‍ നീ എവിടെ? .എന്റെ നിശ്വാസത്തില്‍ നീയുണ്ട്,ഹാ അതെ ഞാന്‍ കണ്ട ദു:സ്വപ്നത്തില്‍ അതെ നിന്നെ എന്നില്‍നിന്ന് അകറ്റിയ്ക്കൊണ്ടു പോകുന്നവരേ ഞാന്‍ കണ്ടു.അതെ അവര്‍ വന്നു. എനിക്കറിയാമായിരുന്നു.
എനിയ്ക്കാരുണ്ട് ..പറയൂ എനിയ്ക്കാരുണ്ട്...ഞാന്‍ മാത്രം തനിച്ചിവിടെ. ഇതാ ഈര്‍പ്പഗന്ധം വമിയ്ക്കുന്ന വെള്ളം കിനിഞ്ഞിറങ്ങുന്ന ഇരുട്ടുള്ള ഇടനാഴിയില്‍ ഞാന്‍ ഏകാകിയായി..
ഇതാ എന്റെ ശയ്യയുടെ പാതി ശൂന്യം ..നീ കിടന്നിരുന്ന വിരിപ്പുമാറ്റാതെ..നീ എവിടെ? ....ഒടുവില്‍ നിത്യതയുടെ തുറമുഖത്ത് നിന്നെ ഞാന്‍ തിരയുമ്പോള്‍ പൊന്‍ കവാടത്തില്‍ നീ എനിയ്ക്കുനേരെ രണ്ടു കൈയ്യും നീട്ടി നില്‍ക്കുന്നുണ്ടാകും തീര്‍ച്ച...

1 comment: